ഓർമകളിൽ ഐ എഫ് എഫ് കെ (9)
അനന്തന്റെ മണ്ണിലെ ആദ്യത്തെ നേട്ടം, ചലച്ചിത്ര മേളയിലെ എന്റെ പങ്കാളിത്തം. ചുരുക്കി പറഞ്ഞാൽ ഐ എഫ് എഫ് കെ എന്നത് കേവലം ഒരു ചലച്ചിത്രമേള ആയിട്ടായിരുന്നില്ല ഹരമേറിയ ഒരു ലഹരിതന്നെ ആയിരുന്നു കഴിഞ്ഞ 6 ആം തീയതി മുതൽ 12 ആം തീയതി വരെ ഉള്ള ദിനങ്ങൾ. രാവിലെ മുതൽ തുടങ്ങുന്ന നെട്ടോട്ടം രാത്രിയാകും അവസാനിക്കാൻ എന്നു ചുരുക്കം. ഒരു തിയേറ്റർ നിന്നും അടുത്ത ഇടത്തേക്ക് ഉള്ള ഓട്ട പായിച്ചില്... എന്റെ പൊന്നെ അതൊരു ഒന്നൊന്നര ഓട്ടം തന്നെ. ഓടിചെന്നലോ റിസേർവ് ചെയ്തുട്ടില്ലെങ്കിൽ വരി നിന്ന് നിന്നുള്ള കാല്കഴപ്പ്, കട്ട വെയിൽ ഉന്തു തല്ലു വഴക്ക്.. ആഹാ കുശാലായി.... ഇടിച്ചുകേറി അകത്തു കേറി കസേരയിൽ ഇരിക്കുമ്പോൾ ഉള്ള ഒരു സുഖം എന്തോ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരിക്കും. ചുരുക്കത്തിൽ അതൊരു അനുഭവമാണ് പിന്നെയും പിന്നെയും വേണം വേണം എന്നു തോന്നിപ്പിക്കുന്ന ഹരം പിടിപ്പിക്കും ലഹരി.
കേരളമെമ്പാടും നിന്നുള്ള ചലച്ചിത്രപ്രേമികള്‍ തങ്ങളുടെ വാര്‍ഷിക തീര്‍ഥാടനം എന്ന പോലെ വന്നു ചേരുന്ന ഐ എഫ് എഫ് കെ വേദികള്‍ സജീവമായപ്പോൾ അടുത്ത ദിവസം എന്തു എന്നറിയാൻ ആകാംഷയോടെ തന്നെ ആയിരുന്ന ആദ്യ ഐ എഫ് എഫ് കെ ആസ്വാദക ആയ ഞാനും . ഇരുപത്തിനാലാമത് പതിപ്പാണ് ഇക്കുറി നടക്കുന്നത്. ഒരു പിടി നല്ല ചിത്രങ്ങളും, അതേക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും സൗഹൃദവും സഹൃദയരുടെ കൂടിചെരലും എല്ലാമായി മേള ഉണര്‍ന്നു കഴിഞ്ഞു. മേളയുടെ പ്രധാന വേദി ആയത് ടാഗോര്‍ തിയേറ്റര്‍ ആയിരുന്നു.
ആറാം തിയതി തുടങ്ങിയ ഐ എഫ്എഫ് കെ യിൽ ആദ്യം കാണാനായി കഴിഞ്ഞ സിനിമ "മെയ്ഡ് ഇൻ ബംഗ്ലാദേശ് " ആയിരുന്നു. റുബൈയത് ഹുസൈൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം സ്ത്രീ പ്രാധാന്യം നൽകുന്നതായിരുന്നു.ഷിമു എന്ന കേന്ദ്രകഥാപാത്രത്തെ സംവിധാനം ചെയ്ത ഈ സിനിമ തൊഴിൽ മേഖലയിൽ സ്ത്രികൾ അനുഭവിക്കേണ്ടി വരുന്ന ദുർഘടമായ സാഹചര്യം വിളിച്ചോതുന്നു. തികച്ചും പ്രതികരണശേഷിയുള്ള ഒരു ജനതയെ വാർത്തെടുക്കാൻ ഉതകും വിധം ഉള്ള ഒരു സന്ദേശം സമൂഹത്തിനു നൽകാൻ ഇത് സഹായകമായി. ഇത്തരത്തിൽ തുടക്കത്തിൽ കണ്ട സിനിമ തന്നെ എനിക്ക് വലിയ ആവേശമാണ് നൽകിയത്. ഒപ്പം മറ്റു സിനിമകൾ കാണാൻ ഒരു പ്രജോതനം കൂടി ആയെന്നു പറയുന്നതിൽ തെറ്റില്ല. അതുമാത്രമല്ല ശേഷം ഉള്ള ദിവസംഗങ്ങളിലും ഒന്ന് മുതൽ മൂന്നു സിനിമകൾ വരെ കാണാനായി കഴിഞ്ഞു. വെള്ളക്കാരനായ അനാഥബാലനെ എടുത്തുവളർത്തുന്ന കറുത്തവർഗ്ഗക്കാരുടെ ജീവിതം പ്രമേയമാക്കിയ ബറൈറ് മൈക്കിൾ ഇന്നസെന്റ് ന്റെ ചിത്രം 'ഫിലസ് ചൈൽഡ് ', അലൻ ഡി ബർട്ടർ സംവിധാനം ചെയ്ത ബ്രസീൽ ചിത്രം '
സിനിമ ഓപ്പറേറ്റർ കഥ പറയുന്ന ജോസ് മരിയ കബ്രാളിന്റെ 'ദീ പ്രൊജക്ഷനിസ്റ് ' തുടങ്ങിയവയാണ് ആദ്യ ദിവസം ടാഗോർ പ്രദർശിപ്പിച്ചത്.
തുടർന്നുള്ള ദിവസങ്ങളിൽ അതീവ ശ്രദ്ധ ആകർഷിച്ച ഒരു സിനിമ ആയിരുന്നു കാന്തൻ ദി ലൗവർ ഓഫ് കളർ . മലയാള ചിത്രമാണ് ഇത്. ആദിവാസികളും പ്രകൃതിയും തമ്മ്മിൽ ഉള്ള ബദ്ധത്തെ പറ്റി പ്രതിപാദിക്കുന്ന ഇ ചിത്രം തികച്ചും ഇന്നിന്റെ അനിവാര്യത തന്നെ ആണെന്ന നിലപാടുകാരിയാണ് ഞാൻ. പ്രകൃതിയെ എപ്രകാരം നശിപ്പിക്കാം എന്നും മുതലാക്കാൻ എന്നും മാത്രം ചിന്തിച്ചുകൊണ്ട് ഇരിക്കുന്ന ഈ പരിഷ്‌കൃത സമൂഹത്തിന്റെ നേർക്കുപിടിക്കേണ്ട കണ്ണാടി തന്നെയാണ് കാന്തൻ എന്ന ഈ ചിത്രം. പ്രകൃതിയുടെ മകനായി അവതരിപ്പിക്കുന്ന കാന്തൻ എന്ന കൊച്ചു ബാലനിലൂടെ നീളുന്ന ചലച്ചിത്രം തികച്ചും ആകർഷണീയമായി തോന്നി.
ബ്രസീൽ ചിത്രമായ പക്കററ്റ്, ഇറാൻ സിനിമ ജസ്റ്റ് 6.5, ഫ്രാൻസ് സിനിമ പാപിച്ച തുടങ്ങിയ ചിത്രങ്ങളും ആകർഷണീയമായ രീതിയിൽ തന്നെ തോന്നി.
ഒരുപാടു സിനിമകൾ കാണാൻ കഴിഞ്ഞു എന്നതിനുപരി ഒരുപാടു സുഹൃത്തുക്കളെ ലഭിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. പ്രമുഖരായ ഒരുപാടു വ്യക്തികളെ പരിചയപ്പെടാനും അവരുടെ ഇടപെടാനും കഴിഞ്ഞെതു ഓർമകളിൽ എന്നും തങ്ങി നിൽക്കുന്നതാണ്.
ഡിഗ്രി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് അധ്യാപികരായ ഇന്ദു മിസ്സും അരുൺ സർ ഉം പറഞ്ഞ അറിവ് മാത്രമായിരുന്നു ചലച്ചിത്ര മേളകളെപ്പറ്റി എനിക്ക് ഉണ്ടായിരുന്ന അവബോധം. കോളേജിൽ ക്യൂട്ട് കപ്പിൾസായ ഇരുവരും കുട്ടികളായ ഞങ്ങൾക് പ്രിയപെട്ടവരായിരുന്നു. അന്ന് ഇവർ ക്ലാസ്സിൽ പറഞ്ഞ വാക്കുകളാണ് ഇന്ന് എന്നെ ഐ എഫ് എഫ് കെ കാണാൻ പ്രേരിപ്പിച്ചതെന്ന് പറയാം. അതിനുപരി ഇന്ന് ഇവിടെ മേല കാണാൻ താല്പര്യപെടുത്തിയത് എന്നു പറയാം. അതിനുപരി എനിക്ക് സന്തോഷം നൽകിയത് നില തിയേറ്ററിൽ വെച്ച് തന്നെ എന്റെ പ്രിയപ്പെട്ട അരുൺ സർ നെയും കാണാനായി സാധിച്ചതാണ്. മിസ്സ്നെയും കാണാൻ കഴിഞ്ഞിരുനെകിൽ ഞാൻ അതീവ സന്തോഷവതിയാകുമായിരുന്നു.
ഓരോ ദിനങ്ങൾ കടന്നു പോകുമ്പോളും അനുഭവങ്ങൾ മധുരമേറിയതായി മാറിക്കൊണ്ടേയിരുന്നു. നെട്ടോട്ടത്തിന്റെ നാളുകൾ, സുഖമുള്ള നിമിഷങ്ങൾ എന്നല്ലാതെ വിശേഷങ്ങൾ ഒതുങ്ങുന്നില്ല.
അവസാനദിവസം നിശാഗന്ധിയിൽ ഉള്ള സമാപന ചടങ്ങും അതീവ മനോഹരമായിരുന്നു.
സുഹൃത്തുക്കളുമായി ഒരുപാടു സമയം ചിലവഴിച്ചു പരിപാടിയിലും പങ്കെടുത്ത സുന്ദര ദിനം. ഇത്തരത്തിൽ ചലച്ചിത്രമേളയിൽ പങ്കെടുക്കണം എന്ന ആഗ്രഹം അങ്ങനെ സഫലമായി. അടുത്ത വർഷം വരണമെന്ന തോന്നൽ ഇപ്പോൾ തന്നെ മനസിലേറി എന്നു പറയാം, എന്നാൽ ഇതവണതൈ അനുഭവം അതിനു അതിന്റെതായ ഒരു മനോഹാരിത ഉണ്ട് വരും വർഷം വീണ്ടും പുതുമകളാണ്.... അവക്കായി വീണ്ടും കാത്തിരിക്കുന്നു.....

Comments
Post a Comment