മഴ


( ആ മഴയത്തു അവൾ അവനായി കാത്തിരുന്നു ഒരു പിൻ വിളിക്കായി )



മഴപെയ്തു തോർന്നൊരാ 

പുലരിതൻ വീഥിയിൽ 

നിന്നെ തിരഞ്ഞൊന്നിറങ്ങി ...



ഏറെനാൾ മുൻപ് നാം 

ഒന്നിച്ചു കണ്ടൊരാ 

സുഖമുള്ള സ്വപ്നവും തേടി ...



പ്രാണന്റെ പ്രാണനെന്നു 

നീ ചൊല്ലിയൊരു -

പാഴ്വാക്ക് മാത്രം കണ്ടു ...



ഇന്നീ കുടകീഴിൽ ഒറ്റയ്ക്ക് 

നിൽപ്പു ഞാൻ 

എന്തോ നിറയുന്നു മിഴികൾ 


നീ തന്ന വാക്കുകൾ 

നീ തന്ന ഓർമ്മകൾ 

പെയ്തു തീരുന്നെന്റെ ചുറ്റും 


ഇന്നീ മഴക്കൊപ്പം നീ 

തന്ന ഓർമകളിൽ 

മണ്ണിലുറകുവാൻ മോഹം...... 



Comments