എന്റെ കാക്കി സ്വപ്നം
സ്വപ്നങ്ങൾ ആണ് ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഓരോരുത്തർക്കും ഉണ്ട് അവരുടേതായ സ്വപ്‌നങ്ങൾ. അത് ചിലപ്പോ ഒരു ജോലി ആവാം അല്ലെങ്കിൽ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തു കാര്യവും അവ്വാം. ചിലപ്പോൾ പറഞ്ഞു കേട്ടിട്ടുണ്ട് സ്വപ്‍നം കാണുന്നതിന് ചിലവില്ലല്ലോ എന്നു. അത് തികച്ചും ശെരിയാണ് കാരണം ജീവിതത്തിൽ ഒരു ലക്ഷ്യ ബോധത്തോടായി നടത്തുന്ന എന്റെ "ഡ്രീം "അതിനെ പറ്റിയാണ് ഞാൻ പറയാൻ പോകുന്നത്.
ജേർണലിസം പഠിക്കുക എന്നതായിരുന്നു പ്ലസ് ടു പഠിക്കുമ്പോൾ മുതൽ ഉണ്ടായിരുന്ന ആഗ്രഹം എന്നു പറയാം. എന്നാൽ ഡിഗ്രി പഠനത്തിന്റെ കാലം എത്തിയപ്പോൾ കാക്കി പ്രേമം ന്റെ മനസ്സിൽ കേറിയത്. എന്നാൽ ജേർണലിസം വിട്ടിട്ട് പോകാനും തോന്നാത്ത ഒരവസ്ഥ ആയിമാറി എന്നു പറയാം. അതിനെ തുടർന്നാണ്, മാധ്യമ പ്രവർത്തനം എന്താണെന്നറിയാൻ ഇറങ്ങി തിരിച്ചത്. അങ്ങനെ ജീവിതത്തിൽ ഉണ്ടായിരുന്ന ആദ്യത്തെ ആഗ്രഹം ഞൻ നിറവേറ്റി. എങ്കിൽ തന്നെയും അതിൽ ഉപരി ഞാൻ ആഗ്രഹിക്കുന്നത് ഈ ചെറിയ ജീവിതത്തിൽ എന്റെതായ സംഭാവന സ്മൂഹത്തിനും രാജ്യത്തിനും നൽകാൻ കഴിയുന്ന കാക്കിയോട് തന്നെയാണ്. എൻ സി സി ഉണ്ടായിരുന്നപ്പോൾ ആ ആഗ്രഹം കൊറച്ചു കൂടി എന്നു മാത്രം.
ഇന്നിപ്പോൾ കാക്കി എന്നത് ഒരു ഹരമായി മാറിയ അവസ്ഥയിലാണെന്ന് പറയാം. ആർമിക്കാരെ കാണുമ്പോളും, പോലീസ്‌കാരെ കാണുമ്പോളും മനസ്സിൽ ഉള്ളിൽ ഒരു ഇടിപ്പനെന്ന തിരിച്ചറിവ് ഇങ്ക് ഉണ്ടായപ്പോളാണ് ഞൻ എത്രത്തോളം കാക്കിയെ മോഹിക്കുന്നു എന്നത് ഞാൻ തിരിച്ചറിഞ്ഞത്.
ഒപ്പം തന്നെ എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്. ഒരുപാടു സങ്കടങ്ങൾ നേരിട്ട് എന്നെ ഞാൻ പറയുന്നത് ഒക്കേ പഠിപ്പിക്കുന്ന അവരുടെ മകൾ എന്ന നിലയിൽ എനിക്ക് ഉള്ള കർത്തവ്യമാണ് ഇത്. അതിനായുള്ള കടുത്തപരിശ്രമത്തിൽ തന്നെയാണ് ഞാൻ.
പിന്നെ എന്തുകൊണ്ട് ജേർണലിസം എന്ന ചോദ്യത്തിന് എനിയ്ക്കു നൽകാൻ ഉള്ള മറുപടി ഒന്നുമാത്രമാണ്. ഈ ഒരു ചെറിയ ജീവിതത്തിൽ എന്റേതായ രണ്ടു സ്വപ്നങ്ങള് നിറവേറ്റി അവസാനിക്കണം എന്ന ഒരു തോന്നൽ ഉള്ളതുകൊണ്ട് മാത്രം. മാധ്യമ പ്രവർത്തനത്തിനെ പറ്റി പഠിക്കുക എന്ന എന്റെ ആദ്യത്തെ ആഗ്രഹം നിറവേറിയ സന്തോഷത്തിലാണ് ഞാൻ.
ഒപ്പം കാക്കി എന്ന എന്റെ വലിയ സ്വപനത്തിനായുള്ള കഠിന പ്രയത്നത്തിലും.

Comments
Post a Comment