രുചികരം ഈ മസാല മുട്ട
ചുരം, കാട്, കാട്ടാറ്, മൃഗങ്ങൾ, ഗുഹകൾ, മലകൾ, താഴ്വാരങ്ങൾ, വെള്ളച്ചാട്ടങ്ങൾ... വയനാടിനെക്കുറിച്ച് പറയുമ്പോൾ വിശേഷണങ്ങൾ തീരില്ല. എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ ഭൂമിക. വയനാട്ടിലെ പ്രകൃതിഭംഗിയെയും വശ്യമായ സൗന്ദര്യത്തെയും കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. അത്രയൊന്നും കേൾക്കാതെ പോയത് വയനാടൻ രുചികളെക്കുറിച്ചാണ്. വയനാട്ടിലെ രുചിയിടങ്ങളെ കണ്ടെത്തുക എന്നതാണ് ഇത്തവണത്തെ ദൗത്യം. എവിടെയാണ് വേറിട്ട രുചികൾ തരമാകുക എന്ന കാര്യത്തിൽ ഒരു പിടിയുമില്ല. പ്രകൃതിയുടെ മനോഹാരിതയുടെ കാര്യത്തിലും, ഭക്ഷണത്തിന്റെ കാര്യത്തിലും വയനാട് എന്നും മുൻനിരയിൽ തന്നെയാണ്. വേറിട്ട വിഭവങ്ങൾ നമുക്ക് മുൻപിൽ നിരത്തിതരുന്ന ഹോട്ടലുകൾ, ചായക്കടകൾ, വീടുകൾ തുടങ്ങി സ്ത്രോതസുകള് അനവധിയാണ്. ഇത്തരം വൈവിധ്യമായ വിഭവങ്ങൾ ഉള്ളതിനാൽ തന്നെ വിദേശിയരെയും വയനാട് അതീവമായി ആകർഷിക്കുന്നു എന്നു പറയുന്നതിൽ തെറ്റില്ല.
വയനാടൻചുരത്തിൽനിന്നുതന്നെ ഭക്ഷണയാത്ര തുടങ്ങാം
വയനാട് ചുരത്തിന്റെ മൂട്ടിലെത്തി. മുന്നിൽ ' താമരശ്ശേരി ചൊരം'. വയനാടൻചുരം പിന്നിടുന്ന സഞ്ചാരികൾ ഒരിക്കലെങ്കിലും നോക്കി വെള്ളമിറക്കിയ ഒരു വിഭവമുണ്ട്. "മസാലമുട്ട". ചുരത്തിൽ മാത്രം സുലഭമായി കിട്ടുന്ന ഒരഡാറ് ഐറ്റം.
മസാല തേച്ച് ചില്ലുകൂട്ടിൽ വിങ്ങിയിരുന്ന് വഴിയാത്രക്കാരെ കണ്ണിറുക്കിക്കാണിക്കുന്ന ഈ വിഭവത്തിന് ഇന്ന് ചുരത്തിലെ വ്യൂപോയന്റിനെക്കാളും ആരാധകരുണ്ട്. വഴിയോരത്ത് വണ്ടി നിർത്തി മസാലമുട്ടയും ഒരു കട്ടനും വാങ്ങി വാനരപ്പടയെ മോഹിപ്പിച്ച് ആസ്വദിച്ച് കഴിക്കലാണ് യാത്രികരുടെ ഇപ്പോഴത്തെ പ്രധാന വിനോദം . ചുരം കയറിത്തുടങ്ങുമ്പോൾ സമയം നാലുമണി തൊട്ടടുത്തുള്ള തട്ടുകടയിലേയ്ക്ക്. കാറ്റ് അകമ്പടിയായി.
ചുരം കയറിത്തുടങ്ങുമ്പോൾ സമയം നാലുമണി. കടയിൽ തിരക്കേറിവരുന്നതേയുള്ളൂ. വലിയൊരു ചീനച്ചട്ടിയിൽ മുട്ടകളും മസാലയും തമ്മിൽ മൽപ്പിടിത്തത്തിലാണ്. പിന്നെ ചൊകചൊകാ ചുകന്ന മസാലമുട്ടകളോരോന്നായി ചില്ലുകൂട്ടിൽ ചെന്ന് നിറയുന്നു. കാടമുട്ടയും ഗിരിരാജമുട്ടയും താറാമുട്ടയുമാണ് മസാലമുട്ടയ്ക്കായി ഉപയോഗിക്കുന്നത്. തയ്യാറാക്കുന്ന കൂട്ട് പറഞ്ഞുതരാം പക്ഷേ, ഇവിടെ കിട്ടുന്ന രുചി മറ്റെവിടെനിന്നും ലഭിക്കില്ലെന്ന് കടയുടമ പറഞ്ഞതായി ഓർക്കുന്നു. അദ്ദേഹത്തിന്റെ പേര് കൃത്യമായി ഓർക്കുന്നില്ല.ജീവിതത്തിൽ തന്നെ ആദ്യമായാണ് മസാലമുട്ട എന്ന ഈ ഭക്ഷണം ഞാൻ കഴിക്കുന്നത്. എന്തിരുന്നാലും തികച്ചും നാവിനു രുചി നൽകുന്ന ഒന്നായിത്തന്നെ എനിക്ക് തോന്നീ. എനിക്ക് എന്നു മാത്രമല്ല എനിക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കും ഇതൊരു പുതിയ അനുഭവം തന്നെ ആയിരുന്നു. മസാലകൾക് ഇടക്ക് ഈ വെളുത്ത മുട്ട കിടക്കുന്നത് തന്നെ കാണാൻ എത്ര ഭംഗിയാണ്. പറയുമ്പോൾ തന്നെ നാവിനു കൊതിയാവുന്നു എന്നു പറയാം.
ഇത്തരത്തിൽ ഈ വയനാടൻ യാത്ര കൊണ്ട് പുതിയ നിരവധി വിഭവങ്ങൾ നുണയനായിട്ട് കഴിഞ്ഞു. ഇത്തരം രുചികരമായ വിഭവങ്ങൾ തന്നെയാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതും.
യാത്രകൾ എന്നും മനസിനും കണ്ണിനും സുഖം നൽകുന്നതിന് ഒപ്പം, നാവിനും രുചി പകരുന്നു

Comments
Post a Comment