സ്വ ശിക്ഷ.. സ്വ വിധി (BROCKEN MIRRORS :iffk-6)
അവിയാദ് ജിവോൺ, ഇമ്രി മാറ്റലോൺ എന്നിവർ സംവിധാനം ചെയ്ത ഇസ്രായേൽ സിനിമയാണ്" ബ്രോക്കൺ മിറേർസ് ". കർശനമായ ശിക്ഷ നടപടികൾ നടപ്പിലാക്കുന്ന പിതാവിനെയും, അവക്ക് ഇരയാകുന്ന എരിയല്ല എന്ന പെൺകുട്ടിയുടെയും കഥയാണെന്ന് ചുരുക്കം. ശിക്ഷ നടപടികളുടെ അതിക്രമണം കൂടി കൂടി അവ അതിന്റെ മൂർധന്യ അവസ്ഥയിൽ തന്നെ ആയിരുന്നു. എന്തിരുന്നാലും ഈ പെൺകുട്ടി തന്റെ പിതാവ് പറഞ്ഞിരുന്ന എല്ലാത്തരം ശിക്ഷയും അഗീകരിക്കാൻ തയാറാകുന്നു .ഇതിൽ നിന്നും ആ കുട്ടിക്ക് തന്റെ പിതാവിനോട് ഉള്ള ബഹുമാനം തിരിച്ചറിയാവുന്നതാണ്. എന്നാൽ അതിനൊടുവിൽ പറയേണ്ടത് ഇത്തരത്തിലുള്ള നടപടി ക്രമങ്ങളുടെ ഫലമായി തന്നെയാണ് തുടരുന്നു പെൺകുട്ടിയുടെ ജീവിതത്തിൽ ഉള്ള കാര്യങ്ങൾ നടക്കുന്നതും.
ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി പുതുമകൾ ഒരുപാടു ഇഷ്ടപെടുന്നവളും അവയൊക്കെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവളുമാണെന്ന് മനസിലാകുന്നു. അതോടൊപ്പം തന്നെ അവളെ ബന്ധിച്ചിരിക്കുന്ന കുടുംബം എന്ന ബ്രിഹത് വലയം ഇട്ടിരിക്കുന്ന ചങ്ങലയെയും ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ വായിച്ചെടുക്കാം. ക്യാമ്പ് ഫയർ പോയിട്ട് വീട്ടിൽ തിരിച്ചെത്താൻ വൈകുന്ന പെൺകുട്ടി വീടിന്റെ മുൻപിൽ എത്തി തന്റെ ബാഗിൽ സൂക്ഷിച്ചു വെച്ചിരുന്ന വസ്ത്രം ധരിക്കുന്നതിലൂടെ അവളിൽ അടങ്ങിയിരിക്കുന്ന വിലക്കുകളെ ഊഹിക്കാവുന്നതാണ്. തുടർന്ന് വീട്ടിൽ എത്തുമ്പോൾ തന്റെ പിതാവായ സൈനികൻ, അവളെ കണക്കിന് ശിക്ഷിക്കുന്നു. തന്റെ വസ്ത്രം അഴിപ്പിച്ചിട്ട് രാവിലെ 6 മണി വരെ വീടിനു മുൻപിൽ നിൽക്കുക എന്ന ശിക്ഷ നൽകി. കീറിയ വസ്ത്രം ധരിച്ചു നിൽക്കുമ്പോൾ അനുഭവിക്കുന്ന നാണക്കേട് അവൾ അറിയണം സമൂഹം വസ്ത്രധാരണത്തിനു നൽകുന്ന പ്രധാനായതിനെ അവൾക്കു മനസിലാക്കി കൊടുക്കുന്നതിനായിരുന്നു ഇത്. അവളിൽ അത് വെറുപ്പും സങ്കടവും ഉണ്ടാക്കി. ഇതിനെത്തുടര്ന്നു തന്റെ മകൾക്കു സന്തോഷം നൽകണം എന്നു ആഗ്രഹിച്ചു അവളുടെ അമ്മയുമായി പുറത്തു പോകുന്നു. അമ്മ ഓടിച്ചിരുന്ന കാർ അവൾ വാങ്ങി ഓടിക്കുകയും, സൈഡ് ക്രമീകരിക്കുന്നതിന് ഇടക്ക് പെൺകുട്ടി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അമ്മയെ ഇടിക്കുന്നു. എന്നാൽ പെൺകുട്ടിയും സഹോദരിയും ഈ കാര്യങ്ങൾ മറച്ചു വെക്കുന്നു. ഒടുവിൽ തന്റെ അമ്മക്ക് ഈ ഗതി വരുവാൻ താൻ ആണ് കാരണം എന്നു സ്വയം വിധി എഴുതുന്ന അവൾ എങ്ങോട്ടെക്കുന്നില്ലാതെ അവിടെ നിന്ന് ഇറങ്ങുന്നു.
ഒടുവിൽ പോകുന്ന വഴിയിൽ ഉള്ള പലരുമായി ലൈഗീകബന്ധം, ചെയ്യുവാൻ അവൾ പ്രേരിതപ്പെടുകയും ഒടുവിൽ അവർക്കു ഒക്കെ വഴങ്ങി കൊടുക്കേണ്ടിയും വരുന്നു. ഒടുവിൽ എത്തിപ്പെടുന്നത് ഒരു കാർഷിക ഫാം നടത്തിപ്പിക്കരുടെ അടുക്കൽ എത്തിപ്പെടുന്നു. എന്നാൽ അവിടെ എത്തുന്ന അവൾ അവിടുത്തെ ജോലിക്കാരൻമാരിൽ ഒരാളെ ബന്ധത്തിന് വേണ്ടി ക്ഷണിക്കുന്നു. എന്നാൽ അയാൾ അതിനു തയാറല്ലാഞ്ഞിട്ടും പെൺകുട്ടി സമ്മതിക്കാത്ത അവസ്ഥ ഉണ്ടാകുന്നു.ഇതൊക്കെ വെളിവാക്കുന്നത് പെൺകുട്ടി തന്റെ പിതാവ് ശിക്ഷിച്ചതിനെക്കാളും ക്രൂരമായി തന്നെ സ്വയം ശിക്ഷിക്കുന്നു. ഈ യാത്രകൾക്ക് ഒഴുവിൽ അവളുടെ പിതാവിന്റെ രഹസ്യ ബദ്ധത്തിന്റെ ചുരുളുകൾ കൂടി അവൾ തുറക്കുകയായിരുന്നു. ഇത് അറിയുന്ന പിതാവും, മകളും തമ്മിൽ ഉള്ള യുദ്ധമായി മാറുകയാണോ എന്ന ചിന്തകൾ കാഴ്ചക്കാരുടെ മനസിലൂടെ കടന്നു പോകും. ഒടുവിൽ അവളെ തിരഞ്ഞെത്തുന്ന പിതാവിന് സൂചനകൾ നല്കുന്നതുപോലും ഇത്തരം ഒരു ലൈംഗീകമായ ചായ്‌വോടെ കൂടി തന്നെ ആയിരുന്നു എന്നതാണ് ദയനീയം. ഒടുവിൽ പിതാവ് അവളെ കണ്ടെത്തുകയും ചെയ്യുന്നു.
ചിത്രത്തിൽ വ്യക്തമായ ധാരണകൾ സമ്മാനിക്കുന്നത് പ്രധാനമായും കുട്ടികളെ സമീപിക്കുമ്പോൾ, അല്ലെങ്കിൽ അവരെ ശിക്ഷിക്കുമ്പോൾ അതിനു നൽകേണ്ട പരിമിതികൾ അവ ലംഖിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ പിതാവിന്റെ ശിക്ഷാവിധികളാണ് കേന്ദ്ര കഥാപാത്രംമായ പെൺകുട്ടിയെ ഇത്തരം ഒരു ജീവിതരീതി സ്വീകരിക്കാൻ പ്രേരിപ്പിക്കാൻ സ്വാധീനിച്ചത് എന്നു പറയുന്നതിൽ തെറ്റില്ല. ചെയുന്ന ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷകൾ അനുഭവിച്ചുവരുന്ന പെൺകുട്ടിക്ക് തന്റെ അശ്രദ്ധമൂലം സംഭവിച്ചുപോയ തെറ്റിന് അവൾ സ്വയമേ സ്വീകരിക്കുന്ന ശിക്ഷ കൊറച്ചു കൂടിപ്പോയി എന്നെ പറയാനാകൂ. സംവിധായകൻ നൽകുന്ന സന്ദേശം അതുതന്നെയാണ്, നാം ചെയേണ്ടത് അത് എന്തുതന്നെ ആയാലും അവക്ക് ഒരു പരിമിതി ഉണ്ട് അവ അറിഞ്ഞു കണ്ടു വേണം ജീവിക്കാൻ എന്നുള്ള തത്വം കൂടിയാണ്...



Comments
Post a Comment