അവർ ഒന്നുതന്നെ..?? (Two/One:Iffk-7)
ആശയക്കുഴപ്പങ്ങളും, ആകാംഷയും കൂട്ടി ചേർത്തുണ്ടാക്കിയ ഒരു മിശ്രണമാണ് ജുവാൻ കബ്രാൾ നിർമ്മിച്ച ടു /വൺ എന്ന ഈ ചലച്ചിത്രം. ലോകത്തിന്റെ രണ്ടു ഭാഗങ്ങളിൽ ജീവിക്കുന്ന രണ്ടുപേർ അവർ തമ്മിൽ ഉള്ള ബന്ധം, എന്നാലോ ആ ബന്ധം എന്താണെന്ന് നിർചിക്കാനും സാധിക്കുന്നില്ല. പക്ഷെ അവരുടെ ചെയ്തികൾ തമ്മിൽ ഉള്ള സാമ്യം കാഴ്ചക്കാരിൽ ആകാംഷ ഉണ്ടാക്കുന്നു. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ഒരു ബോധം കാഴ്ചക്കാരിൽ ഉണ്ടാകാനായിട് ചിത്രത്തിന്റ തുടക്കം മുതൽ ഉള്ള വളർച്ച സ്വാധീനിക്കുണ്ട്.
ഈ ചലച്ചിത്രം തികച്ചും "വ്യക്തിത്വം "എന്ന മൂല്യ ബോധത്തിൽ ഊന്നി നിൽക്കുന്നതാണ്.
ജുവാൻ പരിചപ്പെടുത്ത കഥാപാത്രങ്ങളാണ്
കാഡെൻ ( ബോയ്ഡ് ഹോൾബ്രൂക്ക് ), ഖായ് ( സോംഗ് യാങ് ) എന്നിവ. ആദ്യത്തേത് കനേഡിയൻ സ്‌കൂൾ ജമ്പറാണ്, രണ്ടാമത്തേത് ചൈനീസ് ബിസിനസ് എക്സിക്യൂട്ടീവ് ആണ്.
ഒരാൾ ഉണരുമ്പോൾ, മറ്റൊരാൾ ഉറങ്ങുകയാണ്. അവർ ലോകത്തിന് വ്യക്തികളാണ്, എന്നാൽ ഉള്ളിൽ, അവർ ഒരേ അനുഭവത്തിന്റെ എതിർവശങ്ങൾ പങ്കിടുന്നു. അവരുടെ ജീവിതത്തിലെ ചിന്തകൾ, അവരുടെ പ്രവർത്തികൾ എന്നിവ രണ്ടും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നു. കേവലം യാദൃശ്ചികം എന്നതിലുപരിയായി, അവ രണ്ടും കൂടി ചേരുകയും വേർപിരിയുകയും ചെയുന്നു.ഖായ് തികച്ചും ഒരു ഒഴിഞ്ഞ സ്വഭാവത്തിനുടമയാണ്. എല്ലാത്തിൽ നിന്നും മാറി സ്വയം കാര്യം മാത്രം നോക്കി നടക്കുന്ന പ്രകൃതം. എന്നാൽ ജിയ എന്ന ഒരു പെൺകുട്ടിയുമായി ഖായ് പ്രണയത്തിൽ ആകുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. താൻ സ്ഥിരമായി അശ്ലീല സൈറ്റ്കളിൽ കാണുന്ന കുട്ടിയുമായി ഖായിക്കു സാമ്യത തോന്നുകയും ചെയ്യുന്നു. എന്നാൽ പിന്നീട് ഒരു ദിവസം ഈ കാര്യത്തിന്റെ പേരിൽ തന്നെ അവർക്കിടയിൽ പ്രശ്നങ്ങൾ രൂപപ്പെടുന്നു. താൻ ജിയ യെ ഇത്തരത്തിൽ കണ്ടു എന്ന കാര്യം ഖാൻ പറഞ്ഞിരുന്നില്ല എന്നാൽ ഇത് അവളെ അറിയിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ഒടുവിൽ അത് വഴക്കിൽ കലാശിക്കുന്നതായും കാണാം. ഇതേ സമയം കാഡൻ തന്റെ സാഹസിക പ്രവൃത്തികളുടെ ഭാഗമായി മറ്റൊരിടത്തേക്ക് പോകുന്നതിനായി എയർപോർട്ടിൽ എത്തുന്നു. ഖായ്, ഈ എയർപോർട്ടിൽ തന്നെ എത്തുകയും രണ്ടുപേരും അടുത്തടുത്ത് വരുകയും ചെയ്യുന്നു. എന്നാൽ മറ്റെയാൾ ഉറങ്ങുമ്പോളാണ് ഖായ് വരുന്നത്. എവിടെയൊക്കെയോ സംശയങ്ങൾ തോന്നിയ ഖായ് തന്റെ കാർഡ് അയാളുടെ അടുക്കൽ ഉള്ള ബുക്കിൽ വയ്ക്കുന്നു. ഇവിടെ കാഡെൻ ഉണരുമ്പോൾ ഖായ് ഉറങ്ങി പോകുന്നതായി കാണാം. ആയതിൽ അവർക്കു പരസ്പരം കാണാനായി സാധിക്കുന്നില്ല. ഒടുവിൽ, നിരവധി സാഹചര്യങ്ങൾക്കു ഒടുവിൽ അവർ തമ്മിൽ ഉള്ള ബന്ധം എന്നാൽ ഖായ്യുടെ കാമുകിക്ക് മനസിലാകുന്നു,
എന്നാൽ യാതൊരുവിധത്തിലും അവർക്കു പരസ്പരം കാണാനായി സാധിക്കുന്നില്ല. ആത്മാവുകൾ തമ്മിൽ ഉള്ള ബന്ധം മുഖെനയോ, അല്ലെങ്കിൽ മറ്റെന്തോ അതിർശ്യമായ നിഘൂടത ഇതിൽ നിറഞ്ഞു നിൽക്കുന്നു. ഒരു ആകാംഷ കാണികളിൽ നിറച്ചുകൊണ്ട് കാഴ്ചക്കാരെ പിടിച്ചു നിർത്തുന്ന നിലപാടാണ് സംവിധായകന് ഉള്ളതെന്ന് പറയാം. അതു തികച്ചും ചിത്രത്തിന്റെ വിജയത്തിന് സഹായിച്ചെന്ന് പറയുന്നതിൽ തെറ്റ് ഉണ്ടെന്ന് തോന്നുന്നില്ല.
ലോകത്തിന്റെ ഒരു വശത്തു ജനങ്ങൾ ഉണരുമ്പോൾ മറുവശം ഉറങ്ങുകയാണ്. അത് ഒരു പ്രകൃതിയുടെ നിയമമാണ്. എന്നാൽ ഇതിൽ പ്രതിപാദിക്കുന്ന കഥയിൽ ആത്മാവുകൾ തമ്മിൽ അഭേദ്യമായ ബന്ധമാണ് സംവിധായകൻ ഇവിടെ ചിത്രീകരിക്കുന്നത്. ഇതിൽ പ്രത്യക്ഷപെടുന്ന ഇരു കഥാപാത്രങ്ങളും ഒരു വ്യക്തിതന്നെയാണ് എന്നുള്ളതാണ് പ്രധാനം. ഒരു വ്യക്തിത്വം പങ്കിടുന്നതും എന്നാൽ പരസ്പരം കാണാൻ കഴിയാത്തതുമായ അവിസ്മരണീയത, അതുതന്നയാണ് ചിത്രത്തിന്റെ വിജയം എന്നു പറയാം. ജീവിതത്തിൽ സംഭവിക്കാൻ യാതൊരുവിധ സാധ്യാതകളുമില്ലാത്ത ഒന്നിനെ വളരെ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുക എന്നതുതന്നെ അവിസ്മരണീയമാണ്. സംഭവിക്കാൻ സാദ്ധ്യതകൾ ഇല്ല എന്നു പറയുമെങ്കിലും അവ സംഭവിച്ചു കൂടായിക ഇല്ല എന്നുകൂടി പറയേണ്ടി വരും. ഏതുതരത്തിൽ നോക്കിക്കണ്ടാലും ഇവിടെ ഒക്കെയോ ഉത്തരങ്ങൾ ലഭിക്കാത്ത ചോദ്യങ്ങൾ സമ്മാനിച്ചാണ് ചിത്രത്തിന്റെ അവസാനം. ഇനി എന്താകും സംഭവിക്കാൻ പോകുന്നത് എന്ന ഒരു ചോദ്യം ബാക്കിയാക്കി നിർത്തി അവസാനിക്കുന്ന ഇ ചിത്രം കാണികളുടെ ജനപ്രീതിയും ശ്രദ്ധയും വൻ തോതിൽ തന്നെ ലഭിച്ചവയാണെന്ന് സൂചിപ്പിക്കുന്നു. ഒരാൾ ഉണരുമ്പോൾ മറ്റെയാൾ ഉറങ്ങി വീഴുന്നതും തികച്ചും തമാശകൾ നിറഞ്ഞതുതന്നെയാണ്.
ആയതിനാൽ ഇത്തരം നിഘൂടതകൾ സമ്മാനിക്കുന്ന ചലച്ചിത്രങ്ങളും ജനപ്രീതി നേടുകതന്നെ ചെയ്യും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ സിനിമ....

Comments
Post a Comment