കാന്തനിലൂടെ... (KANTHAN THE LOVER OF COLOR :iffk-4)
"പ്രകൃതി"....????? ആരാണവൾ??? എന്താണവൾ?????.... എന്തിനാണവൾ?????......
ഈ ചോദ്യത്തിന് കൃത്യമായി ഒരു ഉത്തരം പറയാൻ ഇന്ന് ഈ ഭൂമുഖത്തു ജീവിച്ചിരിക്കുന്ന മനുഷ്യ വർഗ്ഗത്തിന് സാധിക്കുമോ? എന്നാൽ അതിനുള്ള വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്ന ഒരു വ്യക്തിത്വത്തിന്റെ പരിചയപെടുത്തലാണ് "കാന്തൻ ദി ലവർ ഓഫ് കളർ" എന്ന ഈ സിനിമ. ഷെരീഫ് ഈസയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. പ്രമോദ് കൂവ്വേരിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കർഷകാത്മഹത്യ നടന്ന ഒരു കുടുംബത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു 12 വയസ്സുകാരന്റെയും ഇത്തിയമ്മയുടെയും കഥയാണ് കാന്തന്‍റെ ഇതിവൃത്തം. ഇത്തിയമ്മയുടെ വേഷമാണ് ദയാബായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ കാന്തന്‍ എന്ന കഥാപാത്രത്തെ മാസ്റ്റര്‍ പ്രജിത്ത് ആണ് അവതരിപ്പിച്ചിരിക്കുന്നത്.
തികച്ചും പ്രകൃതിയും മനുഷ്യനും തമ്മിൽ ഉള്ള ആത്മബന്ധത്തിന്റെ ആവിഷ്കാരമാണ് സിനിമ.
കാന്തൻ എന്ന 12 വയസുകാരൻ കുട്ടി, തന്നെ മുത്തശ്ശിയുടെ തണലിൽ താമസിക്കുന്നു. സ്വന്തമെന്നു പറയാൻ അവനാകെ ഉള്ളത് ഇവരുമാത്രമാണ്. ഒപ്പം വീടുകാക്കുന്ന ഒരു നായ കുട്ടിയും.
എന്നും അവൻ അവന്റെ കീറിയ ബാഗ്ഗും, ഉള്ള ഒരു യൂണിഫോം ധരിച്ചു സ്കൂളിൽ പോകുന്നു. അവിടെയിരുന്നും പുറത്തെ കാഴ്ചകൾ നോക്കി, മരത്തിന്റെ ചിത്രം തന്റെ പാഠപുസ്തകത്തിൽ വരക്കുന്നത് അവന്റെ സ്ഥിരം കുറുമ്പായിരുന്നു. സ്കൂളിലേക്കുള്ള വഴിയിൽ കാണുന്ന വലിയ വീട്ടിലെ ചെടികളെയും പൂക്കളയും ഒളിഞ്ഞു നോക്കുന്നത് കാന്തന് അവയോടൊക്കെയുള്ള സ്നേഹത്തെയാണ് വിളിച്ചോതുന്നത്. ഒപ്പം തന്നെ ആ വലിയ വീട്ടിലെ കളകൾ പറിച്ചു കളഞ്ഞകൂട്ടത്തിൽ നിന്ന് കിട്ടിയ ഒരു മാവിൻ തൈ അവനു കൊണ്ടുപോയി നാട്ടു വളർത്താൻ ശ്രമിക്കുന്നു. വീടിന്റെ മുറ്റത്തു അവൻ അതിനു വെള്ളവും വളവും നൽകി വളർത്തി. രാത്രികളിൽ ഒക്കെ ആ കൊച്ചു കുട്ടി സ്വപ്‍നം കണ്ടിരുന്നത് മനുഷ്യൻ എന്ന കാട്ടാളൻ പ്രകൃതിയെ നശിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു. വലിയ വൃക്ഷങ്ങൾ വെട്ടി കളയുന്നത് സ്വപ്‍നം കണ്ട് അവൻ പല രാത്രികളിലും ഞെട്ടി ഉണരുമായിരുന്നു. ഇത്തരം കാര്യങ്ങൾ വ്യകതമാക്കുന്നതു പ്രകൃതിയോടുള്ള അടങ്ങാത്ത പ്രണയതിനെപ്പറ്റിയാണ്.
ചിത്രത്തിന്റെ പകുതിക്കു ശേഷം ഉള്ള കാര്യങ്ങൾ തികച്ചും കാഴ്ചക്കാരിൽ ശ്രദ്ധ കേന്ദ്രി കരിക്കജനതായിരുന്നു. കാരണം കാന്തന്റെ ഇത്തിയമ്മയുടെ മരണം കഥയുടെ ഗതിമാറ്റിയെന്നു പറയാം. ആ വീട്ടിൽ തനിച്ചായ കാന്തന് പിനീട് കൂട്ടായി ഉണ്ടായിരുന്നത് പ്രകൃതിയെന്ന അമ്മ ആയിരുന്നു. ഇത്തിയമ്മയുടെ മരണത്തിനു മുൻപുള്ള നാളുകളിൽ അവനോട് അവര് പറയുമായിരുന്നു മരിച്ചതിനു ശേഷം ഒരു മരമായി തനിക്കു വളർന്നു വരണമെന്ന്. ഇത്തിയമ്മയും പ്രകൃതിയെയും അതി തീവ്രമായി തന്നെ സ്നേഹിച്ചിരുന്നു. വീണ്ടും കാന്തൻ ജീവിച്ചു തന്റെ പ്രകൃതിയുടെ സ്നേഹത്തിൽ, അതിന്റെ താരാട്ടു കേട്ടു ഓരോ രാത്രികളിലും അവൻ ഉറങ്ങി. ഒടുവിൽ താൻ നാട്ടു വളർത്തിയ വീട്ടിന്റെ മുറ്റത്തെ മാവിൻ തൈ ഇളക്കിയെടുത്തു വലിയ ഒരു പുരയിടത്തിൽ അവൻ നട്ടു. അതിന് അടിത്തറയായി മണ്ണിട്ട് മൂടുന്നതിൽ കാന്തൻ സ്വയം അലിഞ്ഞുചേരുന്നു. ആ മാവിൻ തൈ കുഴിയിൽ തന്നെ കാന്തൻ എന്ന പ്രകൃതി സ്നേഹിയുടെ ജീവിതവും അവസാനിക്കുന്നു . താൻ നാട്ടു വളർത്തിയ മരത്തിനൊപ്പം മരിക്കുവാനായിരിക്കണം നിറങ്ങളെ സ്നേഹിച്ച കാന്തന്റെ ആഗ്രഹവും.
കേരളത്തിലെ ആദിവാസികള്‍ നേരിടുന്ന അവഗണനയും അനീതികളും ഒക്കെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. ആദിവാസികളുടെ റാവുള ഭാഷയിൽ ചിത്രീകരിച്ച ആദ്യ ചിത്രം.കേരളത്തിലെ അടിയവിഭാഗത്തില്‍പെട്ടവരുടെ ആചാരങ്ങളും അന്ധവിശ്വാസങ്ങളും അവര്‍ അനുഭവിക്കുന്ന അവഹേളനവും അതിജീവന ശ്രമങ്ങളും ഏറെ തീവ്രമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നതെന്ന ജൂറി നിലപാടിൽ മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കുകയും ചെയ്തു.
ഇത്തരത്തിൽ സമൂഹത്തിനു നല്ല കാര്യങ്ങൾ സമ്മാനിക്കുന്ന സിനിമകളാണ് ഇന്നിന്റെ ആവശ്യം. പ്രകൃതിയെ അവനവന്റെ ആവശ്യങ്ങൾക്കായി നശിപ്പിക്കുന്ന മനുഷ്യൻ കാണേണ്ടതായും കേൾക്കേണ്ടതുമായ കാര്യങ്ങളാണ് കാന്തൻ വിളിച്ചോതുന്നത് എന്നു ചുരുക്കം.



Comments
Post a Comment