കടന്നു പോയ ഓണ കാലങ്ങൾ


"മാവേലി നാട് വാണീടും കാലം
മാനുഷർ എല്ലാരും ഒന്നുപോലെ "
ഓണം എന്നും കേരളീയരെ, കേരളീയ മനസിന്റെ താളം അറിഞ്ഞ ഉത്സവം. ഒപ്പം ഐക്യത്തിന്റെ കാലം...
അതുപോലെ എന്റെ ഓണം എന്നെയും ഹരം കൊള്ളിപ്പിക്കുന്ന ഒന്നുതന്നെ ആയി മാറി.

ചെറുപ്പ കാലം മുതൽക്കേ ഉള്ള ഓണക്കാലം എന്റെ മനസ്സിൽ ഒരു മായഓർമയായി തന്നെ നിലകൊള്ളുന്നതാണ്. ഓണക്കാലം വരവായി എന്നു അറിയുമ്പോൾ തന്നെ പുത്തൻ ഉടുപ്പ് കിട്ടുന്നത് കാത്തു നിന്നിരുന്ന ഒരുകൂട്ടം പഴയ ഓർമ്മകൾ നൽകുന്ന ഒരു ചരിത്ര കാലം കൂടി കേരളത്തിനു ഉണ്ടായിരുന്നു.
     
ഈ കഴിഞ്ഞ എന്റെ ഓണം ആഘോഷം അതിനെ പറ്റി പറയുക ആണെങ്കിൽ ആദ്യം ഓർമ വരുന്നത് കഴിഞ്ഞ വർഷത്തെ കേരളം ആഘോഷിക്കാതെ പോയ ഓണത്തിനും പറയാൻ ഉണ്ടാവും ഒരുപാടു. പ്രളയം എന്ന കെടുത്തിയിൽ കേരളം മുഴുവൻ മുങ്ങിയ കാലം. ആ കാലത്തെ സ്മരിച്ചു കൊണ്ട് തന്നെ എന്റെ ഓണത്തിന് പറ്റി പറയാം.

ഓണത്തിന് 10 ദിവസം ലഭിച്ച അവധിയിൽ വീട്ടിൽ എത്തിയ ഞാൻ കണ്ടത്  ഓണത്തിനായി തയാറെടുക്കുന്ന ന്റെ വീട്ടുകാരെയാണ്. അവർ ആകെ ഉത്സാഹത്തിൽ വരാൻ പോകുന്ന ഓണത്തിന് സ്വീകരിക്കൻ തയ്യാറെടുക്കുകയായിരുന്നു. ക്ഷീണം മറന്നു ഞനും അതിൽ പങ്കാളി ആയെന്നു പറയാം. കാരണം ഓണം എന്നത് നമ്മൾക്കു എന്നും ഒരു ഹരം തന്നെ ആണല്ലോ?..
അച്ചാർ ഇടുന്ന തിരക്കുകൾ, കറു മുറെ കഴിക്കാൻ ഉള്ള പൊരിപ്പു സാധനാങ്ങൾ ഉണ്ടാക്കാൻ ഞാനും കൂടുമല്ലോ, മറ്റെന്തിനേക്കാൾ നമ്മൾക് പ്രിയം എ പറയും കാറു മുറയോട് തന്നെ. അടുത്ത ദിവസത്തിൽ പുത്തൻ ഉടുപ്പുകൾ എടുക്കാൻ പോകുന്നതിന്റെ തിരക്ക്. വീട്ടിൽ മാത്രം അല്ല കേട്ടോ ഇ തിരക്ക് മറിച്ചു ചാലകളിളെയും, ടൗണിലും കാലുകുത്താൻ സ്ഥാലം ഇല്ല എന്നു തന്നെ പറയാം. ഇടി കൊണ്ട് ഇടി കൊണ്ട് എത്ര കൊല്ലേണ്ടി വന്നാലും മലയാളികൾക്ക് ഉടുപ്പ് കിട്ടിയേ പറ്റു. അത് ന്റെ കാര്യത്തിലും ആവർത്തിച്ചു എന്നു പറയാം. ഞാനും ഒരുപാടു നേരത്തെ തിരയ്ക്കിനൊടുവിൽ എനിക്ക് വേണ്ടത് കണ്ടെത്തി. ഇനി തിരുവോണത്തിന്റെ വിശേഷങ്ങൾ ആവാം, രാവിലെ ഉള്ള അമ്പലത്തിൽ പോക്കും, അത്തപൂക്കളം ഇടലും, ഉച്ചക്ക് ഉള്ള വിഭവ സാമ്യതമായ സദ്യയും, രാത്രീയിലെ പടക്കം പൊട്ടിക്കലും, സൗഹൃദ സംഭാഷണങ്ങലും വളരെ ഏറെ പ്രിയപ്പെട്ടത് തന്നെ ആണ്.


എല്ലാ  വർഷവും ഓണം ഉണ്ട് എങ്കിൽ തന്നെയും വീണ്ടും വീണ്ടും ആഘോേഷിക്കാനും പ്രേരിപ്പിക്കുന്ന ഒരു കഴിവ് ഓണ പുലരികൾക് ഉണ്ടാവണം. അല്ലെങ്കില് മറ്റെന്തോ ഒന്ന് മലയാളികളെയും ഓണത്തെയും പിടിച്ചു നിർത്തുണ്ടെന്ന് പറയാം
"അത്തപൂക്കളം "ഓണ പുലരികളെ വരവേൽക്കുന്നു. പല നിറങ്ങളിൽ വർണ്ണ ശബളമായ ഇ പൂക്കളങ്ങൾ ഇടുന്നതിലും ഒരു പ്രതേകത ഉണ്ട്. ഒരുമയുടെ പൂക്കൾ തന്നെ യാണ് ഒരർത്ഥത്തിൽ പൂക്കളങ്ങൾ എന്ന രൂപത്തിൽ മാറുന്നതെന്ന് ഒരർത്ഥത്തിൽ പറയാം. പണ്ടൊക്കെ തുമ്പ പൂക്കൾക് ആയുള്ള അനോഷണo അതുതന്നെ വളരെ രസകരമായ കാര്യം തന്നെയാണ്. ഒരുമിച്ച് ഉള്ള ഇ കുറച്ചു ദിവസങ്ങൾ സ്നേഹത്തിന്റെ ഓർമകളായി  എന്നും ഓരോ മലയാളി മനസ്സിലും ഉണ്ടാകും എന്നതിൽ യാതൊരുവിധ സംശയത്തിന്റെയും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

പൊതുവേ പറയുമ്പോൾ ഓണം മലയാളികളുടെ സ്വന്തം ഉത്സവം ആണ് കേരത്തിന്റെ സ്വന്തം. എന്നാൽ പഴയകാല ഓണവുമായി താരതമ്യ പെടുത്തുമ്പോൾ അവയിൽ  നിന്നും തികച്ചും ഒരുപാടു വ്യത്യാസം കാണാനായി സാധിക്കും. ലോകത്തിന്റെ ഏതുഭാഗത്തു ആണേലും ഒരുപിടി സദ്യ ഉണ്ണാൻ മലയാളി ശ്രമിക്കുക തന്നെചെയ്യും. ഇത്തരത്തിൽ മലയാളി മനസ്സിൽ ഹരം നൽകുന്ന നമ്മുടെ ഈ  ഓണാഘോഷം ഇത്തവണയും എനിക്ക് മറക്കാൻ ആകാത്ത ഓർമ്മകൾ നൽകി... ഇനിയും വരുംകാല ഓണത്തിനായി പ്രത്യാശിക്കാം പ്രതീക്ഷിക്കാം.

Comments