സൗഹൃദം എന്ന പാഠം.



ജീവിതത്തിൽ നിലനിർത്താൻ ഏറ്റവും പ്രയാസം ഉള്ള ഒന്നാണ് ബന്ധങ്ങൾ. ഒപ്പം അവ രൂപപ്പെടുത്തി എടുക്കുന്നതിനും അതിന്റെതായ പ്രയാസങ്ങൾ ഉണ്ട്." സൗഹൃദങ്ങൾ "എന്നു പേരുചൊല്ലി നാം വിളിക്കുന്ന ഈ ബന്ധം മറ്റു എന്തിനേക്കാളും പവിത്രമാണെന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ നല്ല സുഹൃത്തുക്കൾക്കിടയിലും സ്വന്തം ലാഭമോഹങ്ങൾക് വേണ്ടി മറ്റുള്ളവരെ ചതിക്കുന്നവരെയും നമുക്ക് ചുറ്റും കാണാനായി സാധിക്കും. അത്തരത്തിൽ ഉള്ള രണ്ടു വൈരുദ്ധ്യങ്ങളെ, താരതമ്യം ചെയ്താലോ എന്ന ആലോചനയിലേക് ഞാൻ കടന്നത്. സൗഹൃദത്തിന്റെ പേരിൽ പരിചയപ്പെട്ട രണ്ടു വ്യകതികളുടെ കാര്യങ്ങൾ അത് എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ, പിന്നീട് എപ്രകാരം അവ ഓർമകളായി മാറി എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആദ്യം തന്നെ നെഗറ്റീവ് പറഞ്ഞു എന്നു തോന്നേണ്ട. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ എന്നു പറയുന്നതിലെ ഒരു വശത്തിനെ പറ്റി പറയാം. ഇ കഥയിൽ നായിക "അനറ്റ് "എന്ന എന്റെ സുഹൃത്താണ്. എന്റെ 2 ആം ക്ലാസ്സിൽ ഞാൻ പരിചയപ്പെട്ട എന്റെ പ്രിയപ്പെട്ട സഹപാഠി. ഇടുക്കിയിലാണ് എന്റെ 2, 3 പഠന കാലഘട്ടം. അത് കഴിഞ്ഞു കൊല്ലം ജില്ലയിൽ എത്തിയ ഞാൻ തിരിച്ചു ഇടിക്കിയിലേക്കു പോയിട്ടില്ല. അന്ന് നഷ്ടപെട്ട സൗഹൃദം  ഈ  വർഷമാണ് എനിക്ക് തിരിച്ചു കിട്ടിയത്. അന്ന് ഒരുമിച്ചു ഇരുന്ന് ക്ലാസ്സിൽ പഠിച്ചതും, സൊറ പറഞ്ഞതിന് ടീച്ചേർസ് വഴക്ക് പറഞ്ഞതും, ബിർത്തഡേ ക്കു മിട്ടായികൾ കഴിച്ചതും എല്ലാം ഇപ്പോളും എന്റെ മനസ്സിൽ നിലനിൽക്കുന്നു. ഒരുമിച്ചു വീട്ടിലേക്കു നടന്നു പോകുന്നതിനു ഇടക്ക് കൊക്കോ മരത്തിൽ നിന്ന് കൊക്കോ പറിച്ചു കഴിച്ചതും, മാങ്ങ എറിഞ്ഞു വീഴ്ത്തിയതും  ഇന്നും എന്റെ മനസ്സിൽ മായ ഓർമയായി തന്നെ നിലനിൽക്കുന്നു. രണ്ടിൽ വെച്ച് നഷ്ട്ടമായ സൗഹൃദം നിലനിർത്താനായി ഞാൻ പിന്നീട് പലവഴിക്കും ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ എന്റെ ഈ ഇരുപത്തിയൊന്നാം വയസിലാണ് അന്ന് നഷ്ട്ടമായ സുഹൃത്‌ബദ്ധം എനിക്ക് തിരിച്ചു ലഭിക്കുന്നത്. ഒരുനാൾ എനിക്ക് വന്ന കോൾ, അവളുടെ ശബ്‍ദം, ആ ദിവസം ഇതൊന്നും തന്നെ ഞാൻ ഇ ജീവിതത്തിൽ മറക്കുന്നതല്ല. അവളും എന്റെ നമ്പർ വേണ്ടി കൊറേ അലഞ്ഞതായി പറയുകയുണ്ടായി. 13 വർഷത്തോളം ആകുന്നു അവളെ ഞാൻ  കണ്ടിട്ട്.ഇത്തരത്തിൽ എനിക്ക് വേണ്ടി കാത്തിരുന്ന ഒരു നല്ല സുഹൃത്ത്, നല്ല സൗഹൃദം.

എന്നാൽ ഇനി ഞാൻ പറയാൻ പൊക്കുന്നതു നാണയത്തിന്റെ മറുവശമാണ്. ഇത് തികച്ചും ചതിയുടെ വശം. പറയുംപോലെ തന്നെ ഞാൻ ഉറ്റ സുഹൃത്തായി കണ്ട വക്തി.സ്വന്തം ലാഭ മോഹങ്ങൾക് വേണ്ടി എന്തും ചെയ്യാൻ യാതൊരു മടിയും ഇല്ലാത്തവൾ തന്നെ എന്നു തെളിയിച്ച വ്യക്തി. എന്താണ് സ്നേഹ ബന്ധം, അതിന്റെ വില എന്താണെന്നു അറിയാത്തതിനാലാവാം അവൾ ഇത്തരത്തിൽ സ്വന്തം കാര്യം മാത്രം നോക്കി, നിലനിൽപ്പ് നിർത്താൻ എന്തും ചെയ്യും  ഒരാൾ ആയി മാറിപോയതു.
കള്ളത്തരങ്ങളുടെ കൂടായിരുന്നു എന്നു തിരിച്ചറിയാൻ ഞാൻ  ഒരുപാടു വൈകി പോയി.ഒരു പാഠം ഞൻ അതിൽ നിന്ന് പഠിച്ചത് എന്തു തിരഞ്ഞെടുത്തലും അത് കൃത്യമായ ആലോചനയോടു കൂടി തന്നെ വേണമെന്നാണ്.


സൗഹൃദം, കൂട്ടായ്മ എന്നത് ആർക്കും തകർക്കാൻ കഴിയാത്ത ഒരു ഉറപ്പാണ്, എന്നു കാലം തെളിയിച്ച ഉറച്ച ഒരു സ്നേഹബദ്ധത്തിനു ഉടമയാണ് ഞാൻ എന്നു പറയുന്നതിൽ ഞൻ അഭിമാനിക്കുന്നു. കാരണം ഇത്തരത്തിൽ ഉറച്ച ബദ്ധങ്ങൾ ജീവിതത്തിന്റെ മുതൽ കൂട്ടുകൾ തന്നെയാണ്. ഒപ്പം തെറ്റ് തിരിച്ചറിയാനും നമ്മൾ പഠിക്കണം. എങ്കിൽ മാത്രമേ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയു. തിരഞ്ഞെപ്പുകൾ എന്നും സവിശേഷത അർഹിക്കുന്നത് തന്നെയാണ്. ഒപ്പം അതീവ ശ്രദ്ധയും.
സൗഹൃദത്തിൽ എനിക്ക് ലഭിച്ച ഈ രണ്ടു ഓർമ്മകളും ജീവിതത്തിലെ രണ്ടു പദങ്ങളായി ആണ് ഞാൻ കണക്കാക്കുന്നത്. 

Comments