ആട് ജീവിതം, ഇത് മനുഷ്യ ജീവിതം.
ജീവിതത്തിന്റെ നേർപകർപ്പുകൾ വായനക്കാരിൽ എത്തിക്കാൻ പല എഴുത്തുകാരും ശ്രമിക്കാറുണ്ട് അത്തരത്തിൽ അതിൽ വിജയിച്ച ഒരാൾ തന്നെയാണ് ബെന്യാമിൻ, അദ്ദേഹത്തിന്റെ "ആടുജീവിതവും". പ്രവാസി ജീവിതം എത്രത്തോളം കഠിനമാണെന്ന് വയക്തമാക്കുന്നതാണ് തികച്ചും ഈ കഥ. ഗൾഫിൽ പോകുന്ന ഓരോ പ്രവാസികളെയുമാണ് ഇതിലെ കേന്ദ്ര കഥാപാത്രം നജീബ് വയ്ക്തമാക്കുന്നതു. പുറത്തുപോയി ജോലി നോക്കുന്നവർ അവിടെ പോയി സുഖിക്കുകയാണെന്ന സമൂഹത്തിന്റെ തെറ്റായ ചിന്താഗതിയെ മാറ്റും തരത്തിലായിരുന്നു ഇതിന്റെ അവതരണം.
വിപണിയില്‍ ഇറങ്ങുന്ന പുസ്തകങ്ങളൊക്കെ എല്ലാവര്‍ക്കും വായിക്കാന്‍ സാധിച്ചെന്ന് വരില്ല. പക്ഷെ, ഗള്‍ഫ് പ്രവാസി മലയാളികള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു നോവലാണ് ബന്യാമിന്‍ എഴുതി ഗ്രീന്‍ ബുക്ക്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ആടുജീവിതം‘. ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പൊള്ളി അമരുന്ന ജീവിതങ്ങള്‍ അതിനു തികച്ചും ഉദാഹരണംമായി കണക്കാണ് കഴിയുന്ന കഥകളിൽ ഒന്ന്. ഇതുതന്നെയാണ് ആടുജീവിതത്തിന്റെ ഇതിവൃത്തം. പുസ്തകത്തിന്റെ പുറം ചട്ടയില്‍ പറയുന്ന വാചകം കടമെടുത്ത് പറഞ്ഞാല്‍ ……
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “
പുറം ലോകത്ത് നടക്കുന്നതെന്താണെന്ന് അറിയാനാവാതെ, ഇന്നെന്താണ് ദിവസമെന്നും തീയതിയെന്നും പോലും തിരിച്ചറിയാനാകാതെ, മരുഭൂമി ചുട്ടുപഴുക്കുമ്പോഴും, തണുപ്പില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴുമൊക്കെ തണുത്തുറഞ്ഞ നിര്‍വ്വികാരമായ മനസ്സോടെ വര്‍ഷങ്ങളോളം ജീവിതം തള്ളിനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ് ആടുജീവിതം.
കൃത്യമായിപ്പറഞ്ഞാൽ, 3 വര്‍ഷവും 4 മാസവും 9 ദിവസവുമാണ് സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ അകന്ന്, മതിലുകളൊന്നുമില്ലാത്ത മരുഭൂമിയിലാണെങ്കിലും ഒറ്റപ്പെടലിന്റെ വന്മതിലിനുള്ളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നജീബിന് കഴിച്ചുകൂട്ടേണ്ടി വരുന്നത്.
അറബാബ് എന്ന ക്രൂരനായ യജമാനൻ, തന്നെപ്പോലെ തന്നെ വന്നുപെട്ടുപോയ അധികമൊന്നും മുരടനക്കാത്ത ഭീകരരൂപിയും അന്യഭാഷക്കാരനുമായ ഒരു സഹപ്രവര്‍ത്തകൻ, ആഴ്ച്ചയില്‍ ഒരിക്കലോ മറ്റോ ആടുകള്‍ക്കുള്ള തീറ്റയും വെള്ളവുമായി വരുന്ന ട്രക്ക് ഡ്രൈവർ, പിന്നെ ഒരുപറ്റം ആടുകളും ഒട്ടകങ്ങളും. ഇതായിരുന്നു നജീബിന്റെ മരുഭൂമിയിലെ ലോകം. ഭീകരരൂപി കുറച്ചുദിവസങ്ങള്‍ക്കകം അപ്രത്യക്ഷനാകുന്നതോടെ നജീബ് ശരിക്കും ഒറ്റപ്പെടുകയാണ്. പുറം ലോകത്തേക്ക് രക്ഷപ്പെടാനുള്ള ഏക കണ്ണിയായ ട്രക്ക് ഡ്രൈവറുമാരുമായി എന്തെങ്കിലും ആശയവിനിമയം നടത്താന്‍ അറബാബ് ഒരിക്കലും അനുവദിച്ചിരുന്നുമില്ല. അഥവാ അങ്ങനെന്തെങ്കിലും ‘കടുംകൈ‘ ചെയ്താല്‍ നജീബിനൊപ്പം ട്രക്ക് ഡ്രൈവറും തോക്കിന്റെ പാത്തികൊണ്ടുള്ള അടി ഏറ്റുവാങ്ങേണ്ടി വരും.
ആടുകൾ എങ്ങനെയാണോ ജീവിക്കുന്നത് അതിലും ദുസ്സഹമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ട അവസ്ഥ അത് തന്നെ ആയിരുന്നു നജീബിന്റെത്. സ്വന്തം കുടുബത്തിനോടോ സുഹൃത്തുക്കളോടോ സംസാരിക്കാൻ കഴിയാത്ത അവസ്ഥ. ഇഷ്ടം ഉള്ള ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. സത്യം പറഞ്ഞാൽ മൂന്നു നേരം ഫുഡ് കഴിക്കാൻ പോലും ആ മനുഷ്യന് സാധിക്കുമായിരുന്നില്ല എന്നതാണ് സത്യം.
പുറത്തുള്ള ആരോടെങ്കിലും സംസാരിക്കാൻശ്രമിച്ചാൽ അങ്ങനെന്തെങ്കിലും ‘കടുംകൈ‘ ചെയ്താല്‍ നജീബിനൊപ്പം ട്രക്ക് ഡ്രൈവറും തോക്കിന്റെ പാത്തികൊണ്ടുള്ള അടി ഏറ്റുവാങ്ങേണ്ടി വരും.
ഇത്തരത്തിൽ മനുഷ്യ ജീവിതത്തിന്റെ പച്ചയായ മുഖത്തിനെയാണ് ബെന്യാമിൻ അവതരിപ്പിക്കുന്നത്. അതിൽ അദ്ദേഹം തികച്ചും വിജയിക്കുകയും ചെയ്തതായി കണക്കാക്കാം.വരും തലമുറയിൽ ഉള്ള കുട്ടികൾക്കു തികച്ചും എന്താണ് ജീവിതം എന്നു പോലും അറിയാത്ത അവസ്ഥയിലാണ്. ആ ഒരു സാഹചര്യത്തിൽ നമ്മുടെ സമൂഹത്തിനു ഇതുപോലുള്ള പുസ്തകങ്ങൾ ഒരു മുതൽക്കൂട്ട് തന്നെയാണ്.


Comments
Post a Comment