ഹരമാണ് ഉത്സവങ്ങൾ
ഉത്സവങ്ങൾ എന്നും എനിക്ക് ഹരമായതു തന്നെയാണ്. പ്രതേകിച്ചു അത് സ്വന്തം നാട്ടിലെ തന്നെ എങ്കിൽ അതിനുആവേശം കൂടുകതന്നെ ചെയ്യും എന്നതിൽ സംശയമില്ല. കൊല്ലം ജില്ലക്കാരിയായ എനിക്ക് ഒരുപാടു ആവേശം പകരുന്ന ഒന്നുതന്നെയാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവങ്ങൾ. കേരളത്തിലെ ഏക തുറന്ന ക്ഷേത്രമാണ് ഓച്ചിറ. കാളകെട്ടിന്റ പേരിലും പ്രസക്തി ഉണ്ട്.
പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രശസ്തമാണ്. ‘പന്ത്രണ്ട് വിളക്ക്’ മഹോത്സവം എന്നറയപ്പെടുന്ന ഈ ഉത്സവം വൃശ്ചികത്തിലെ ആദ്യത്തെ പന്ത്രണ്ട് ദിനരാത്രങ്ങളില്‍ ഓച്ചിറ പടനിലം പരബ്രഹ്മ സ്തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും. വൃശ്ചികം ഒന്നുമുതല്‍ 12 ദിവസമാണ് ഉത്സവം നീണ്ടുനില്ക്കുന്നത്. ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില്‍ എല്ലാവരും കുടിലുകള്‍ കെട്ടി താമസിച്ച് ഭജനമിരിക്കുന്നത്.
പരബ്രഹ്മ ഭുമിയിലുയര്ന്ന 1400 ചെറുകുടിലുകളിലും അരയാല്ത്തറകളിലുമൊക്കെയായി വൃശ്ചികം ഒന്നു മുതലുള്ള 12 ദിനരാത്രങ്ങളില്‍ പരബ്രഹ്മ ഭജന നടത്താന്‍ ആയിരങ്ങള്‍ കുടുംബസമേതം താമസിക്കുകയാണ്.
കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്.
വ്യശ്ചികം ഒന്നുമുതൽ പന്ത്രണ്ടു വരെ എല്ലാ രീതിയിലും ഉള്ള മത ഭേദങ്ങളും മറന്ന് ഓച്ചിറയിൽ ആളുകൾ എത്തുമ്പോൾ അതൊരു മത സൗഹാർദത്തിന്റെ ഉത്സവമായി മാറുകയാണ്.
അന്യ സംസ്ഥാന തൊഴിലാളികളും, കച്ചവടം ലക്ഷ്യമാക്കി എത്തുന്നതായി കാണാം. ഒരുപാടു വൈവിധ്യമായ രീതിയിൽ ഉള്ള കടകളും, പോരികളും, ഐസ്മായി പിനീട് ഒരു മേളം തന്നെ യാണ്. കുട്ടികൾക്കു കളിക്കുന്നതിനായുള്ള എല്ലാത്തരം റൈഡ്കളും എത്തിയിട്ട് ഉണ്ടാകും.
മരണക്കിണർ ഉൾപ്പെടെ. അത്തരത്തിൽ ഓണാട്ടുകര ഉണർന്ന ഉത്സവമാണ് ഓച്ചിറയിൽ വർഷാവർഷം നടന്നുപോകുന്നത്.
അത് മാത്രമല്ല ഇരുപത്തിയെട്ടാം ഓണത്തിന് 150 ഇൽ ഏറെ കാളകളെ യാണ് കാഴ്ച്ചക്കായി ഒരുകാറുള്ളത്.
അതും ഓച്ചിറയെ മറ്റു ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്. മണ്ണ് പ്രസാദമായി നൽകുന്ന താണ് മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്.
വർണശബളമായ അന്തരീക്ഷം കണ്ണിനു ഒരു കുളുർമ തന്നെയാണ് നല്കുന്നത്.
അത്തരത്തിൽ മനസിനും സുഖം നല്കുന്ന ഉത്സവം കാണാൻ കേരത്തിന്റെ നാനാഭാഗത്തുനിന്നും ആൾക്കാർ എത്താറുണ്ട്. ഇത്തരത്തിൽ ഉള്ള കാഴ്ചകൾ വിനോദ സഞ്ചാരികൾക്കു ഒരു അതിശയം ഉണ്ടാക്കുന്നത് തന്നെയാണ്. ഈതവണതൈ ഉത്സവും കടന്നു പോയി. ഇനിയും അടുത്ത വർഷം ഇ മാമാങ്കത്തിനായി കാത്തിരിക്കാം..





Comments
Post a Comment