മനുഷ്യത്വം നശിച്ച മനുഷ്യർ?



മാനുഷത്വം എന്നു പറയും പോലെ മൃഗയത്വം എന്ന ഒരു വാക്കുണ്ടോ?? ഉണ്ടാകാൻ തന്നെ താരമില്ലാത്ത ഒന്ന്. ഇതുവായിക്കുമ്പോൾ ഏതൊരാളുടെയും മനസ്സിൽ തോന്നാവുന്ന ഒരു കാര്യം തന്നെയാണ് അത്. എന്താണ് ഈ  പറയുന്നത് എന്നു തന്നെ നിങ്ങൾ ഓരോര്തരും ചിന്തിക്കും അത് അറിയാം. എന്നാൽ ഞാൻ ഈ പറയാൻ പോകുന്ന കാര്യവും മനുഷ്യനേക്കാൾ ഏറെ മൃഗങ്ങൾ തന്നെയാണ് നല്ലത് എന്നു തെളിയിക്കുന്ന ഒന്നിനെപ്പറ്റിയാണ്.

ഇതിനെ ഒരു അനുഭവം ആയി കണക്കാണ് പറ്റുമോ എന്ന ഒന്നും അറിയില്ല. എന്നാലും കണ്ണ് നിറക്കുന്ന ഇ ചെറിയ സംഭവും  ഇന്നും എന്റെ മനസ്സിൽ നിലനിൽക്കുന്നു. ഒരുനാൾ ഞാൻ വീട്ടിലേക്കു പോകുന്ന വഴിക്കു ഉണ്ടായ സംഭവം.
 സ്കൂട്ടറിൽ ആയിരുന്നു എന്റെ യത്ര. എന്റെ എതിർ വശത്തു നിന്നും ഒരു ലോറി വരുന്നത്  എനിക്ക് കാണാം. പെട്ടെന്നു ആയിരുന്നു അത് സംഭവിച്ചത്. റോഡിന്റെ സൈഡിൽ നിന്നും ഒരു ചെറിയ നായ, റോഡിലേക്കു ഓടി വന്നു. പെട്ടെന്നു വണ്ടി നിർത്തി. എന്നാൽ ആഹ ലോറി അതിനെ ഇടിച്ചു പക്ഷെ ഇടിച്ചെന്ന് മനസ്സിലായിട്ടും ആ വണ്ടി ഡ്രൈവർ അതിനെ റോഡിലൂടി വലിച്ചിഴച്ചു. അതുനു ശേഷം വണ്ടി നിർത്താനായിട്ട് പോലും ആ മനുഷ്യൻ തയാറായില്ല.അത് കണ്ട് നിന്നവർ എല്ലാം തന്നെ  വല്ലാതായി പോയി പെട്ടെന്നു, നോക്കിയപ്പോൾ അടുത്ത ഉണ്ടായിരുന്ന വയലിൽ നിന്നും ഒരു ചെറിയ നായ ഓടിവന്നു അത് ലോറിയുടെ പിറകിൽ കൂടി കുറച്ചുകൊണ്ട് ഓടി. ശേഷം നായ തിരിച്ചു ഓടി വന്നു റോഡിൽ കിടക്കുന്ന നായയുടെ അടുത്തിരുന്നു കുറയ്ക്കുകയാണ്. കണ്ടിട്ട് അവകൾക് അമ്മ നനയയോ ഒന്നുംതന്നെ ഉള്ളതായിട്ട് എനിക്ക് തോന്നിയില്ല. പരസ്പരം കൂട്ടായിരുന്നു എന്നാണ് എനിക്ക് അതിനെ കണ്ടിട്ട് മനസിലായത്. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി അതിന്റെ അടുത്ത എത്താറായപ്പോൾ അത് എന്നെ കണ്ടും കുറയ്ക്കുകയാണ്. തന്റെ കൂടപ്പിറപ്പിന്റെ മരണത്തിനു കാരണമായവരെ കാണുന്ന കാഴ്ചയുടെ കണ്ണുകളെയാണ് ഞാൻ അവിടെ  കണ്ടത്   . അതിന്റെ അടുതെക്ക് ചെല്ലാൻ പോലും ആ നായ സമ്മതിക്കുണ്ടായിരുന്നില്ല. കണ്ണ് നിറഞ്ഞിരിക്കുന്ന ആ നായയുടെ മുഖം ഇന്നും എന്റെ മനസ്സിൽ നിന്നും മായുന്നതല്ല.

ഈ സംഭവത്തിൽ നിന്നും എനിക്ക് തോന്നിയത് മനുഷ്യനേക്കാൾ നന്മ മൃഗങ്ങൾക് ഉണ്ടെന്നുതന്നെയാണ്. മനുഷ്യൻ മൃഗമായി മാറി എന്നു ചിലപ്പോൾ എങ്കിലും തമാശയ്ക് പറയുന്നത് തികച്ചും തെറ്റ് ആണെന്ന് തന്നെയാണ് എനിക്ക് ബോധ്യമായത്. വാഹനം ഓടിക്കുമ്പോൾ കാണിക്കുന്ന അശ്രദ്ധയാണ് ഒരു ജീവൻ പോളിയാണ് കാരണമായത്. ഒരു നായ മരിച്ചപ്പോൾ അവിടെ അനാഥമായതു തന്റെ കൂടപ്പിറപ്പിനെ തന്നെ ആയിരുന്നു. മൃഗമായതു കൊണ്ട് അതിന്റ വികാരഗങ്ങൾക്കു വില ഇല്ല എന്നാണോ??? ഏതൊരു ജീവനും പ്രധാനമാണ് ഇ തിരിച്ചറിവ് നമ്മുടെ സമൂഹത്തിനു ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ചിന്തിച്ചു പ്രവർത്തിക്കാൻ നമ്മുടെ  സമൂഹം പഠിക്കേണ്ടിയിരിക്കുന്നു

Comments